Click to learn more 👇

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു


തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാറിന് തീപിടിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.

വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം.  രാവിലെ എട്ടരയോടെ വെഞ്ഞാറമൂട്ടിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന വാഹനത്തിന് തീപിടിച്ചു. ആറ്റിങ്ങലിലെ സ്വന്തം സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

വെഞ്ഞാറമൂട്-ആറ്റിങ്ങൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.  മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.