കിളിമാനൂർ തൊളിക്കുഴി സ്വദേശി സന്തോഷ് ബാബു (38) ആണ് അറസ്റ്റിലായത്. പ്രതിയെ അറസ്റ്റുചെയ്ത് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇന്നലെ വൈകിട്ട് അഞ്ചോടെ കിളിമാനൂർ പുതിയകാവ് പബ്ലിക് മാർക്കറ്റിനു സമീപമായിരുന്നു സംഭവം. സ്‌കൂൾ വിട്ടശേഷം വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്നു വിദ്യാർഥിനി.
ഈ സമയത്താണ് പ്രതി പെൺകുട്ടിയെ തടഞ്ഞത്. പിന്നീട് കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഇതിൽ അഞ്ഞൂറിലധികം അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.