Click to learn more 👇

ഒന്നേമുക്കാല്‍ വര്‍ഷം റിസോര്‍ട്ടില്‍ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

 



തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന് പിന്നാലെ വിവാദങ്ങൾ. സ്റ്റാർ ഹോട്ടലിന്റെ പേരിലാണ് പുതിയ വിവാദം.

കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ ഒന്നേ മുക്കാൽ വർഷമായി ചിന്ത കുടുംബത്തോടൊപ്പം താമസിച്ചുവെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടു.

കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപ്പാർട്ട്‌മെന്റിൽ പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപ ദിവസ വാടക കൊടുത്താണ് ചിന്ത താമസിച്ചിരുന്നത്.  ഈ തുകയിൽ 38 ലക്ഷം രൂപ ഹോട്ടലിന് നൽകാനുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.  

യുവജന കമ്മീഷൻ അധ്യക്ഷന് എങ്ങനെയാണ് ഇത്രയും പണം ലഭിച്ചത്?  ചിന്തയുടെ സാമ്പത്തിക സ്രോതസ്സ് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കേണ്ടത് ആവശ്യമാണ്.  ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ പരാതി നൽകി.

2021-22 കാലയളവിൽ താൻ ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ ഒന്നര വർഷത്തോളം താമസിച്ചതായി ചിന്ത സമ്മതിച്ചു.  എന്നാൽ അമ്മയുടെ ആയുർവേദ ചികിത്സയ്ക്കാണ് താമസിച്ചതെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം.  വാടക തുക യൂത്ത് കോൺഗ്രസ് പറയുന്നതല്ലെന്നും പ്രതിമാസം 20,000 രൂപ മാത്രമാണ് വാടകയായി നൽകിയതെന്നും ചിന്ത പറയുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.