പ്രായപൂർത്തിയാകാത്ത മകനെ കേസിൽ നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് എസ്ഐ വീട്ടമ്മയെ വിളിച്ചുകൊണ്ടിരുന്നു. കന്റോൺമെന്റ് എസ്ഐ എൻ അശോക് കുമാറിനെ സിറ്റി പൊലീസ് കമ്മിഷണർ എസ്എച്ച് നാഗരാജു സസ്പെൻഡ് ചെയ്തു. തുടർന്ന് എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
പ്ലസ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ മർദനത്തിൽ പ്രതിയായ കുട്ടിയുടെ അമ്മയോടാണ് എസ്ഐ മോശമായി പെരുമാറിയത്. മകനെ കേസിൽ നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ വിളിച്ചുകൊണ്ടിരുന്നു. കേസിനെ കുറിച്ച് സംസാരിക്കാൻ താമസസ്ഥലത്തും ഹോട്ടലിലും വിളിച്ചുവരുത്താനും ശ്രമിച്ചു എന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. തുടർന്ന് സ്റ്റേഷനിൽ വരാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല.
ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം വീട്ടമ്മ പകർത്തി ഡിസിപി അജിത്കുമാറിന് പരാതി നൽകി. കോവളം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ, രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. . പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ അടിപിടി കേസിലെ അന്വേഷണച്ചുമതല അശോക് കുമാറിനായിരുന്നില്ല. ഈ പരാതി സ്റ്റേഷനിൽ ലഭിച്ചശേഷം വിദ്യാർഥിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഇതിന് മുമ്പും അശോക് കുമാറിനെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.