Kerala blasters FC vs Bengaluru FC match
ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്‌സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് കടക്കാൻ ഇനിയും കാത്തിരിക്കണം.
ഇന്നലെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്. 18 മത്സരങ്ങളിൽ നിന്ന് 31 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഇത്രയും മത്സരങ്ങളിൽ 28 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബെംഗളൂരു. കരുത്തരായ എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്‌സിയുമാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി നേരിടേണ്ടത്.
ഇപ്പോൾ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ ചിലർ ബെംഗളൂരു എഫ്‌സി ആരാധകനെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. BFC ആരാധകൻ തിരിച്ചടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആൾക്കൂട്ട ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയുന്നില്ല. പിന്നീട് ഓടി രക്ഷപ്പെട്ടു. ബിഎഫ്‌സി ആരാധകന്റെ കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും മർദനമേറ്റു. വീഡിയോ കാണൂ…
Another video has emerged of #KBFC fans reprehensibly cornering and beating up a young person at the Kanteerava last night. #IndianFootball #ISL pic.twitter.com/tUFPyTXoMY
Key words :- Kerala blasters FC vs Bengaluru FC live match |