Click to learn more 👇

കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ എഴുന്നേറ്റ് പോവുമെന്ന് അദ്ദേഹം പറഞ്ഞു: രഞ്ജിനി ഹരിദാസ്


മലയാളത്തിന്റെ പ്രിയ താരമാണ് രഞ്ജിനി ഹരിദാസ്. അവതാരകയായും നടിയായും തിളങ്ങി നിൽക്കുന്ന രഞ്ജിനി ഒരു പരിപാടിക്ക് പോയപ്പോഴുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

താന്‍ അവിടെയുള്ളവരുടെ കൂടെ കിടന്നിട്ടേ തിരിച്ച്‌ പോവുകയുള്ളുവെന്ന് ആരോ പറഞ്ഞതിനെക്കുറിച്ച് രഞ്ജിനി തുറന്ന് പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

'എനിക്ക് അത്ര പരിചയമില്ലാത്ത സ്ഥലത്ത് വര്‍ക്കിന് പോയതിന് ശേഷം എന്റെ കൂടെ ആരുമില്ലെങ്കില്‍ ജോലി കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ അവിടെ നിന്നും സ്ഥലം കാലിയാക്കും. എന്നാല്‍ അതിന് പറ്റാത്തൊരു ദിവസം അയാള്‍ രാത്രി പെയ്‌മെന്റിന്റെ കാര്യം പറയാന്‍ വന്നു. ഇന്ന് നിന്നിട്ട് പോയാല്‍ പോരെ എന്ന് ചോദിച്ചു. ഏയ് അതൊന്നും പറ്റില്ല. എനിക്കിന്ന് തന്നെ വീട്ടില്‍ പോവണമെന്ന് ഞാനും പറഞ്ഞു. സത്യത്തില്‍ മരമണ്ടിയായ എനിക്ക് കാര്യം മനസിലായില്ല.

ഇതോടെ അദ്ദേഹം തന്നെ സംസാരിച്ചു. 'അതല്ല, കോര്‍ഡിനേറ്റര്‍ പറഞ്ഞു, ഇന്ന് രാത്രി ഇവിടെ നിന്ന്, അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാന്‍ എഴുന്നേറ്റ് പോവുമെന്ന് പോലും',. കോര്‍ഡിനേറ്റര്‍ അങ്ങനെ പറഞ്ഞോ? എങ്കില്‍ പിന്നെ അതറിയണമല്ലോ എന്ന് കരുതി ലോബിയിലേക്ക് പോയി. എന്നിട്ട് കോര്‍ഡിനേറ്ററെ വിളിച്ചു. പിന്നാലെ അവിടെയുള്ള ഡ്രൈവര്‍ അടക്കം എല്ലാവരെയും വിളിച്ചു.

ചേട്ടാ.. ചേട്ടന്‍ പറഞ്ഞോ ഇദ്ദേഹത്തിന്റെ കൂടെ രാത്രിയില്‍ ഞാന്‍ കിടന്നുറങ്ങുമെന്ന്? അതിനുള്ള കാശ് ഞാന്‍ വാങ്ങിച്ചിരുന്നോ എന്നും ചോദിച്ചതായി രഞ്ജിനി വ്യക്തമാക്കുന്നു. താന്‍ ഇങ്ങനെയാണെന്നാണ്', രഞ്ജിനി പറഞ്ഞു.

Tag:- celebrity Ranjini Haridas open up her experience 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.