Click to learn more 👇

കൊച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ KSRTC ബസ് ഇടിച്ചുകയറി; 10 പേര്‍ക്ക് പരിക്ക്


കൊച്ചി: കളമശ്ശേരിയിൽ കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്.

കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ ദേശീയ പാതയിൽ കളമശ്ശേരി ജങ്ഷനു സമീപമായിരുന്നു അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് ടയർ നിർത്തി ടയർ മാറ്റുന്നതിനിടെ പിന്നിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ലോറിയുടെ ടയർ മാറ്റുകയായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ ഏഴുപേരെ കളമശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.