Click to learn more 👇

മൂന്നര വയസുകാരിയെ പീഡിപ്പിച്ചത് കല്‍ക്കണ്ടവും മുന്തിരിയും നല്‍കി; പൂജാരിയായ പ്രതിയ്ക്ക് 45 വര്‍ഷം കഠിനതടവ് വിധിച്ച്‌ കോടതി


കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 45 വർഷം കഠിന തടവ്.  പുരുഷോത്തമനെ (83) എറണാകുളം പ്രിൻസിപ്പൽ പോക്‌സോ കോടതി 45 വർഷം കഠിനതടവും 80,000 രൂപ പിഴയും വിധിച്ചത്.

അമ്ബലത്തിലെ പൂജാരിയായിരുന്ന പ്രതി 2019-2020 കാലയളവിലാണ് കൃത്യം നടത്തിയത്.  കല്‍ക്കണ്ടവും മുന്തിരിയും നൽകിയാണ് മൂന്നര വയസുകാരിയെ പീഡിപ്പിച്ചത്.

കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെയാണ് പീഡനം നടന്നതായി അറിയുന്നത്. പരാതി നൽകിയയുടൻ ഉദയംപേരൂർ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പുരുഷോത്തമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  വിചാരണയ്ക്കിടെ പോക്‌സോ ഉൾപ്പെടെയുള്ള പത്ത് കുറ്റകൃത്യങ്ങളിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ.  

കൊച്ചുമകളുടെ മാത്രം പ്രായമുള്ള കുട്ടിയോട് കാട്ടിയ ക്രൂരത അതിരുകടന്നതാണെന്നും ഒരു ദയയും അർഹിക്കുന്നില്ലെന്നും വിധി പറയുന്നതിനിടെ കോടതി നിരീക്ഷിച്ചു.  പ്രതിയിൽ നിന്ന് ഈടാക്കിയ പിഴ തുക പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.