Click to learn more 👇

'അധ്യാപിക 25000 രൂപ പിഴ ആവശ്യപ്പെട്ടു': കണ്ണൂരിൽ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസുകാരിയുടെ സഹപാഠി


കണ്ണൂർ: കണ്ണൂരിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി റിയയുടെ സഹപാഠി.  

മേശയിലും ഭിത്തിയിലും മഷി പുരണ്ടതിനാൽ അധ്യാപിക ശകാരിക്കുകയും പിഴയായി 25,000 രൂപ ആവശ്യപ്പെടുകയും ചെയ്തതായി പെൺകുട്ടി പറയുന്നു.  

റിയയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗത്വം റദ്ദാക്കിയെന്നും പറഞ്ഞു,  കരഞ്ഞുകൊണ്ടാണ്  റിയ വീട്ടിലേക്ക് പോയെന്നും റിയയുടെ സഹപാഠി വെളിപ്പെടുത്തി. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചിട്ടില്ല. റിയയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി റിയ പ്രവീണിനെ അധ്യാപിക ശകാരിച്ചത്. പേനയിലെ മഷി മേശയിലും ചുരവിലും പുരട്ടിയതായിരുന്നു കാരണം.  

രക്ഷിതാക്കളെ വിളിച്ചാൽ മാത്രമേ ക്ലാസിൽ പ്രവേശിപ്പിക്കൂ എന്ന് അധ്യാപിക പറഞ്ഞതോടെ കുട്ടി സമ്മർദത്തിലായി.

വൈകീട്ട് വീട്ടിലെത്തിയ എട്ടാം ക്ലാസുകാരി അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതി വെച്ച് കിടപ്പുമുറിയിലെ ജനലിൽ ഷാൾ കുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു.

ഐവർമഠം സ്വപ്നക്കൂട് വീട്ടിൽ പ്രവീണിന്റെ മകൾ പതിമൂന്ന് കാരി പഠനത്തിൽ മിടുക്കിയായിരുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായ കുട്ടിയുടെ ആത്മഹത്യയുടെ നടുക്കത്തിലാണ് വീട്ടുകാരും നാട്ടുകാരും.  അധ്യാപികയുടെ മൊഴിയെടുത്തശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് ചക്കരക്കൽ പൊലീസ് അറിയിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.