Click to learn more 👇

സഹപാഠികളുടെ ഗ്രൂപ്പില്‍നിന്ന് വീട്ടമ്മയുടെ ചിത്രം അശ്ലീല സൈറ്റില്‍; സര്‍ക്കാര്‍ ജീവനക്കാരടക്കം 8 പ്രതികള്‍


കാട്ടാക്കട: വീട്ടമ്മയുടെ ചിത്രവും വിവരങ്ങളും അശ്ലീല വെബ്സൈറ്റിൽ പ്രദർശിപ്പിച്ചെന്ന പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്തു.

സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്ന യുവാവിനെയും മറ്റ് ഏഴ് പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇതിൽ സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നു.

വീട്ടമ്മ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്തു.  സൈബർ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. വീട്ടമ്മയുടെ സഹപാഠികളായ 207 പേരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്നാണ് ചിത്രം വെട്ടി അശ്ലീല വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്.

സംഭവം ഒതുക്കിത്തീർക്കാൻ കാട്ടാക്കട എസ്.എച്ച്.ഒ. ശ്രമിച്ചെന്നാരോപിച്ച് ഇരയായ യുവതി റൂറൽ എസ്പിക്ക് പരാതി നൽകി.  എന്നാൽ ഇതേ ഉദ്യോഗസ്ഥനെ പരാതി അന്വേഷിക്കാൻ നിയോഗിച്ചതോടെ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

  സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പൊലീസ് ആസ്ഥാനത്തെ സ്പെഷൽ സെൽ എസ്പിക്ക് ഡിജിപി നിർദേശം നൽകി. നിർദേശം നൽകി.

പരാതി നൽകി അഞ്ച് ദിവസത്തിന് ശേഷം പ്രതിയായ യുവാവിനെ എസ്എച്ച്ഒ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കേസ് ഒത്തുതീർപ്പാക്കാൻ യുവതിയെ നിർബന്ധിച്ചെന്നാണ് പരാതി.  അതേസമയം, ആദ്യദിവസം നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് ചൊവ്വാഴ്ച യുവതിയുടെ മൊഴിയെടുത്തു.

ജനുവരി 25നാണ് യുവതിയുടെ ഫോട്ടോയും പേരും അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പറുകളിൽ നിന്നും സന്ദേശങ്ങൾ വന്നു. വിദേശത്തുള്ള ഭർത്താവിന് വിവരം കൈമാറുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോ ഇത്തരത്തില് ദുരുപയോഗം ചെയ്തതായി വ്യക്തമായത്.

Tag :- photo uploaded in website | Kerala latest news | 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.