Click to learn more 👇

ജോലി ചെയ്യാന്‍ ശാരീരികശേഷി ഇല്ല; ചിതയൊരുക്കി ഗൃഹനാഥന്‍ ജീവനൊടുക്കി

 


കൊല്ലം: പുത്തൂരില്‍ സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. 

മാറനാട് സ്വദേശി അരുണ്‍ ഭവനത്തില്‍ വിജയകുമാര്‍ (68) ആണ് ജീവനൊടുക്കിയത്.

സഹോദരിയുടെ വീടിനു സമീപമാണ്  വിജയകുമാർ ചിതയൊരുക്കിയത്. ഇന്നലെ രാത്രി വീടിനു സമീപം തീ ആളിപ്പടരുന്നത് കണ്ട് വീട്ടുകാർ ഉണർന്ന് തീ അണച്ചു.  ഇന്ന് രാവിലെ ഉണർന്നപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കാണുകയായിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് വിജയകുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ജോലി ചെയ്ത് ജീവിക്കാനുള്ള ശേഷിയില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.  

നിർമാണത്തൊഴിലാളിയായ വിജയകുമാർ ഏതാനും ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. അതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

Tag:-kerala latest news | news updates | kollam local news |  Breaking news kerala | kollam district news 


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.