Click to learn more 👇

'വിവാഹത്തിന് ക്ഷണിക്കാത്തതിന് വീടിന് കല്ലെറിഞ്ഞതില്‍ വൈരാഗ്യം'; കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു


കോട്ടയം: കറുകച്ചാലിൽ യുവാവ് കുത്തേറ്റു മരിച്ചു. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനുവാണ് മരിച്ചത്.

36 വയസ്സായിരുന്നു. സംഭവത്തിൽ രണ്ട് പേർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

 വിഷ്ണുവും സെബാസ്റ്റ്യനും പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ദേഹമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.  വിവാഹത്തിന് ക്ഷണിക്കാത്തതിന് സെബാസ്റ്റ്യന്റെ വീടിന് നേരെ കൊല്ലപ്പെട്ട ബിനു കല്ലെറിയുകയും വിഷ്ണുവിനെ ഭാര്യയുടെ മുന്നില്‍ വെച്ച്‌ വഴക്കു പറയുകയും ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.