Click to learn more 👇

വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ 13-കാരന്‍ ആത്മഹത്യ ചെയ്തു


മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വളർത്തു മത്സ്യം ചത്തു പോയതിൽ മനംനൊന്ത് പതിമൂന്നുകാരൻ ആത്മഹത്യ ചെയ്തു.  ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍.മേനോന്‍(13) ആണ് തൂങ്ങിമരിച്ചത്.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവുകൾക്ക് തീറ്റ കൊടുക്കാൻ വീടിന്റെ ടെറസിലേക്ക് പോയ റോഷനെ എട്ടരയായിട്ടും കണ്ടില്ല. തുടര്‍ന്ന് വീട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് ടെറസിന് മുകളിലെ ഷെഡില്‍ ഇരുമ്ബ് പൈപ്പില്‍ പ്ലാസ്റ്റിക് കയറുപയോഗിച്ച്‌ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കൾ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

റോഷന്റെ അക്വേറിയത്തിൽ സൂക്ഷിച്ചിരുന്ന മത്സ്യം കഴിഞ്ഞ ദിവസം ചത്തിരുന്നു. റോഷൻ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൂക്കുതല സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് റോഷൻ. ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.