Click to learn more 👇

ബസിനും ട്രെയിനിനും വേഗത അത്ര പോര; അടിയന്തരമായി തിരുവനന്തപുരത്ത് എത്താന്‍ 108 ആംബുലന്‍സ് വിളിച്ച്‌ യുവാവിന്റെ സുഖയാത്ര, അറസ്റ്റ്


ഹരിപ്പാട്: ഡോക്ടറാണെന്ന വ്യാജേന തിരുവനന്തപുരത്ത് അടിയന്തര ശസ്ത്രക്രിയയ്ക്ക് എത്തണമെന്ന് പറഞ്ഞ് 108 ആംബുലന്‍സ് വിളിച്ച്‌ യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.

 തിരുവനന്തപുരം പെരിക്കവിള എ.പി നിവാസിൽ അനന്തു (29) ആണ് അറസ്റ്റിലായത്.

അവശ്യ സേവനങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതിനാണ് അറസ്റ്റ്.  ആശുപത്രിയിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന അനന്തു ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തിരുവനന്തപുരത്തേക്ക് മടങ്ങേണ്ടതായിരുന്നു.  ഇതിനാലാണ് ന്യൂറോ സർജൻ എന്ന വ്യാജേന 108 ആംബുലൻസ് വിളിച്ചത്.

അപകടത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമാണ് 108ന്റെ സേവനം ലഭിക്കുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞിട്ടും ശസ്ത്രക്രിയയുടെ പേരും പറഞ്ഞ് അനന്തു വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ ഇയാളെ 108ല്‍ കയറ്റി ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.