ഇടുക്കി: വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായതിന് പിന്നാലെയാണ് അറസ്റ്റ്.
റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു കൊടുത്ത് പണം തട്ടിയെന്നാണ് ബാബുരാജിനെതിരായ പരാതി.
കല്ലാർ ആനവിരട്ടി കമ്പി ലൈനിൽ നടന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു.