Click to learn more 👇

പെറോട്ട വില്ലനായി; ഭക്ഷണ അലര്‍ജി മൂലം ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു


തൊടുപുഴ: ഭക്ഷണ അലർജിയെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.  വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ (16) ആണ് മരിച്ചത്.

പെറോട്ട കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് മരിച്ച നയൻമരിയ.

മൈദയും ഗോതമ്പും കൊണ്ടുണ്ടാക്കിയ ഭക്ഷണം കുട്ടിക്ക്  അലര്‍ജി ഉണ്ടാകാറുണ്ട് എന്നാണ് വിവരം. എന്നാൽ അടുത്തിടെ, സ്ഥിതി മെച്ചപ്പെട്ടതിനെത്തുടർന്ന് കുട്ടി  വീണ്ടും അത്തരം ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിയിരുന്നു.  

എന്നാൽ കഴിഞ്ഞ ദിവസം പെറോട്ട കഴിച്ചതോടെ വീണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു.

തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ സിജുവാണ് നയൻമരിയയുടെ അച്ഛൻ.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.