ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സോഷ്യൽ മീഡിയയിൽ പ്രണവ് ഷഹാന എന്നാണ് അറിയപ്പെട്ടിരുന്നത്. 2022 മാർച്ച് നാലിനാണ് പ്രണവ് തിരുവനന്തപുരം സ്വദേശിനിയായ ഷഹാനയെ ജീവിത പങ്കാളിയാക്കിയത്. സോഷ്യൽ മീഡിയ വഴിയുള്ള പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഷഹാന പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.
വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേർക്ക് പ്രചോദനമായി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ സജീവമാണ്.
എട്ട് വർഷം മുമ്പ് നടന്ന ഒരു അപകടമാണ് പ്രണവിന്റെ ജീവിതം കീഴ്മേൽ മറിച്ചത്. കുതിരത്തടം പൂന്തോപ്പില്‍ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലില്‍ ഇടിച്ച് പരിക്കേല്‍ക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് പ്രണവിന്റെ ശരീരം പൂര്‍ണമായും തളര്‍ന്നത്. മണപ്പറമ്ബില്‍ സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകനാണ്.