Click to learn more 👇

ഇനി അടക്ക വിറ്റ് പൈസ വാരാം ഇറക്കുമതിവില കൂട്ടി കേന്ദ്രം; അടയ്ക്കാവില കുതിച്ചുയരും


കൊച്ചി: അടയ്ക്കായുടെ കുറഞ്ഞ ഇറക്കുമതി വില (എംഐപി) കേന്ദ്രം 100 രൂപ വർധിപ്പിച്ചതോടെ ആഭ്യന്തര വിലയിലും കുതിച്ചുയരാന്‍ വഴിയൊരുങ്ങി.

എംഐപി കിലോഗ്രാമിന് 251 രൂപയിൽ നിന്ന് 351 രൂപയാക്കി. എംഐപിക്കൊപ്പം 108 ശതമാനം ഇറക്കുമതി തീരുവ കൂടി വരുന്നതോടെ ഇറക്കുമതി ചെയ്യുന്ന അടയ്ക്കയ്ക്ക് ഉയർന്ന വില നൽകേണ്ടി വരും.

ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന അടയ്ക്കാവില വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് ഓൾ ഇന്ത്യ അരേക ഗ്രോവേഴ്‌സ് അസോസിയേഷൻ അറിയിച്ചു.  

കിലോയ്ക്ക് 370 രൂപയാണ് ഇപ്പോൾ പുതിയ വില. വൈകാതെ 400 രൂപ കടക്കുമെന്നാണ് കരുതുന്നത്. പഴയ അടയ്ക്കാവില 455 രൂപയില്‍ നിന്ന് 475-485 രൂപയാകുമെന്നും പ്രതീക്ഷിക്കുന്നു.

ഇറക്കുമതി ഉയർന്ന പശ്ചാത്തലത്തിൽ ആഭ്യന്തര കർഷകർക്ക് ആശ്വാസമേകാനാണ് കേന്ദ്രം കുറഞ്ഞ ഇറക്കുമതി വില വർധിപ്പിച്ചത്.  നടപ്പുവര്‍ഷം ഏപ്രില്‍-നവംബറില്‍ ഇറക്കുമതി 136.35 ശതമാനം ഉയര്‍ന്ന് 61,452.21 ടണ്ണാണ്. 2021-22ല്‍ ആകെ ഇറക്കുമതി 25,978.98 ടണ്ണായിരുന്നു. ഇറക്കുമതിമൂല്യം 90.18 മില്യണ്‍ ഡോളറില്‍ നിന്ന് 217.8 മില്യണ്‍ ഡോളറിലുമെത്തി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.