Click to learn more 👇

തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിന് തീപിടിച്ചു


തൃശൂർ: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു.  തൃശൂർ-കോട്ടയം സൂപ്പർഫാസ്റ്റിന് തൃശൂർ പുഴക്കലിൽ വെച്ച് തീപിടിച്ചു.

നാട്ടുകാർ ഓടിക്കൂടി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

ഓടുന്നതിനിടയിൽ ബസിന്റെ മുൻഭാഗത്തുനിന്നും പുക ഉയരുന്നുണ്ടായിരുന്നു.  യാത്രക്കാരിലൊരാൾ ഇക്കാര്യം ജീവനക്കാരെ അറിയിച്ചു.  

ബസ് ജീവനക്കാർ ഉടൻ തന്നെ സമയോചിതമായി ഇടപെട്ടു. നാട്ടുകാരും ഓടിയെത്തി യാത്രക്കാരെ പുറത്തിറക്കി.  നാട്ടുകാർ സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് അഗ്നിശമന ഉപകരണം എത്തിച്ച് തീ അണച്ചു. ഇതിനിടെ അഗ്നിശമനസേനയും സ്ഥലത്തെത്തി. ബസിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ പ്രാഥമിക കാരണം. ബസിന്റെ അടിയിലുള്ള വയറിങ്ങിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു.

കഴിഞ്ഞയാഴ്ച കണ്ണൂരിൽ വാഹനാപകടത്തിൽ പൂർണ ഗർഭിണിയും ഭർത്താവും മരിച്ചിരുന്നു.  അതിന് ശേഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കാറുകൾ കത്തിച.  

ഇതിൽ പലതും ഷോർട്ട് സർക്യൂട്ടാണ് കാരണമായത്.

  മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.