Click to learn more 👇

കടുവ കെണിയില്‍ കുടുങ്ങിയത് കണ്ട കര്‍ഷകന്‍ മരിച്ച നിലയില്‍; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍

 The first farmer who saw the tiger caught in the trap hanged himself


വയനാട്: നെന്മേനിയിലെ കടുവ കെണിയിൽ കുടുങ്ങിയത് ആദ്യം കണ്ടെത്തിയ കർഷകൻ തൂങ്ങിമരിച്ചു.

അമ്ബുകുത്തി നാല് സെന്റ് കോളനിയിൽ താമസിക്കുന്ന ക്ഷീരകർഷകൻ ഹരികുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കടുവ കെണിയിൽ കുടുങ്ങിയതിനെ കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഹരിയെ നിരന്തരം ചോദ്യം ചെയ്തിരുന്നു. മേപ്പാടി റേഞ്ച് ഓഫീസിൽ പോകണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതായും നാട്ടുകാർ പറഞ്ഞു.  വനംവകുപ്പ് ഭീഷണിപ്പെടുത്തിയതായി വീട്ടുകാരും പറഞ്ഞു.  

ഇതിനുശേഷം ഹരി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. സംഭവത്തിൽ ആക്ഷൻ കമ്മിറ്റി ബത്തേരിയിൽ ദേശീയപാത ഉപരോധിക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Tag:-Wayanad latest news | Wayanad news updates | Wayanad local news |  Breaking news Wayanad | Wayanad district news 



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.