മുപ്പത്തിരണ്ടുകാരനായ സന്ദീപ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രീതി, സന്ദീപിന്റെ സഹോദര പുത്രന്‍ ജോണി എന്നിവരാണ് പിടിയിലായത്. 20 കാരനായ ജോണിയും പ്രീതിയും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നെന്നും ഇതിനെ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.
സന്ദീപിനെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അരുംകൊല പുറത്തായത്.
അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ പോലീസിന് ഒരു തുമ്പും ലഭിച്ചിരുന്നില്ല. എന്നാൽ, സന്ദീപിന്റെ ഭാര്യയെ നിരീക്ഷണത്തിലാക്കി. അപ്പോഴാണ് അവരുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ കണ്ടത്. എന്നാൽ ഇതൊന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. തുടർന്ന് കഴിഞ്ഞ ദിവസം പ്രീതിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. ആദ്യം ഒന്നും അറിയില്ലെന്ന നിലപാടിലായിരുന്നു പ്രീതി. എന്നാൽ ഒടുവിൽ എല്ലാം തുറന്നു സമ്മതിച്ചു
ജോണിയുമായുള്ള ബന്ധം അറിഞ്ഞ് സന്ദീപ് ഇതിനെ എതിർത്തെങ്കിലും പിന്മാറാൻ പ്രീതി തയ്യാറായില്ല. ബന്ധം പുനരാരംഭിച്ചു. ഇതിനെതിരെ ശക്തമായ താക്കീത് നൽകിയതോടെ സന്ദീപിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകം. സരൂർപൂരിലെ വനമേഖലയിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പ്രീതിയുടെ മൊഴിയെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.