Click to learn more 👇

ഒരുത്തനെയും വിശ്വസിക്കരുത്.. നെഞ്ചുപൊട്ടി ദിയാ കൃഷ്ണ; വൈഷ്ണവിനും താരപുത്രിയ്ക്കും ഇടയില്‍ സംഭവിച്ചത്


 നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്‌സുള്ള വ്യക്തിയാണ്.

ഇൻസ്റ്റഗ്രാമിൽ 10 ലക്ഷം പേരാണ് ദിയയെ പിന്തുടരുന്നത്. ദിയയ്ക്ക് ഓസി ടാക്കീസ് ​​എന്ന യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ ദിയ തന്റെ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നു.

ആരാധകരുടെ ചോദ്യങ്ങൾക്ക് ദിയ നൽകിയ ചില ഉത്തരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ദിയ തന്റെ ഫോളോവേഴ്‌സുമായി സംവദിച്ചു.  കുടുംബത്തെ അല്ലാതെ ആരെയും വിശ്വസിക്കരുത് എന്നതാണ് ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠം എന്നായിരുന്നു ഒരു ചോദ്യത്തിന് ദിയയുടെ മറുപടി.

ആരെയാണ് ഇപ്പോൾ ഡേറ്റിംഗ് ചെയ്യുന്നതെന്ന ചോദ്യത്തിനും ദിയ ഉത്തരം നൽകുന്നു.  'ആരുമില്ല.  "സിംഗിൾ ആസ് എ പ്രിങ്കിൾ" എന്നായിരുന്നു ദിയയുടെ മറുപടി. തന്നെ പിന്തുടരുന്ന ആരാധകരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന്, "ജീവിതം പൂർണമായി ജീവിക്കൂ" എന്നായിരുന്നു ദിയയുടെ മറുപടി.

അതിനിടയിൽ ചോദ്യവുമായി അമ്മ സിന്ധു കൃഷ്ണയുമെത്തി. 'ഓസീ..നിനക്കെന്നെ ഇഷ്ടമാണോ?'  എന്നായിരുന്നു അമ്മയുടെ ചോദ്യം.  'യാ ബ്രോ' എന്ന് പറഞ്ഞ് ദിയ അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു.

Tag:- Kerala celebrity news | celebrity news | entertainment news | entertainment tonight | entertainment weekly | entertainment


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.