മഹാരാഷ്ട്രയിൽ യുവതിയുടെ മൃതദേഹം മെത്തയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ
ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്
ഡൽഹിയിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയിലും ഞെട്ടിക്കുന്ന കൊലപാതകം.
തുലിഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയെ കൊലപ്പെടുത്തി മെത്തയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
നഴ്സ് മേഘ ഷാ (40) ആണ് കൊല്ലപ്പെട്ടത്. മേഘയുടെ ലീവ് ഇൻ പാർട്ണർ ഹാർദികിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മഹാരാഷ്ട്രയിലെ വിജയ് നഗറിലെ ഫ്‌ളാറ്റിലാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. രണ്ട് ദിവസമായി ഹാർദിക് ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.