മാസ്സ് ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം സിനിമാപ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ പത്താന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
പത്താനിലെ പ്രധാന ആക്ഷൻ സീക്വൻസുകളിൽ ഒന്നായ ഷാരൂഖ് ഖാൻ-ജോൺ എബ്രഹാം പോരാട്ടത്തിന്റെ മേക്കിംഗ് വിഡിയോയാണ് ഇപ്പോൾ പുറത്ത്‌വന്നിരിക്കുന്നത്. ദുബായിലെ ബുർജ് ഖലീഫയുടെ മുന്നിലെ ബൊളിവാർഡിലാണ് ചിത്രീകരണം.
റോഡിന്റെ ഒരുഭാഗം തടഞ്ഞുനിർത്തിയാണ് സീൻ ചിത്രീകരണം നടത്തിയതെന്ന് വീഡിയോയിൽ കാണാം. ദുബായ് പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഷൂട്ട് ചെയ്യാൻ സാധിച്ചതെന്ന് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് പറഞ്ഞു. ഇതാദ്യമായാണ് സിനിമയുടെ ചിത്രീകരണത്തിനായി ബോളിവുഡ് റോഡ് പോലീസ് തടയുന്നത്.