Click to learn more 👇

ന്യുമോണിയ മാറാന്‍ മന്ത്രവാദം, പഴുപ്പിച്ച ലോഹദണ്ഡുകൊണ്ട് വയറ്റില്‍ കുത്തിയത് 51 തവണ; കുഞ്ഞ് മരിച്ചു


ഭൂമിയിൽ; മധ്യപ്രദേശിൽ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു ന്യൂമോണിയ ഭേദമാക്കാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മന്ത്രവാദത്തിന് വിധേയമാക്കി.

രോഗം ഭേദമാക്കാൻ കുട്ടിയെ ലോഹദണ്ഡുകൊണ്ട് 51 തവണ കുത്തുകയായിരുന്നു. മധ്യപ്രദേശിലെ ആദിവാസി മേഖലയായ ഷാഡോളിലാണ് ദാരുണമായ സംഭവം.

ഗുരുതരാവസ്ഥയിലായ കുട്ടിയെ ഷാഡോൾ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. 15 ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സംസ്‌കരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും.

വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞതെന്ന് ഷാഡോൾ കളക്ടർ പറഞ്ഞു. ന്യുമോണിയ ബാധിച്ച കുഞ്ഞിന് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മന്ത്രവാദം നടത്തിയ യുവതിക്കെതിരെ കേസെടുക്കുമെന്നും കളക്ടർ പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.