എടിഎം കാർഡ് മോഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിലാണ് ഇരുവരും കുടുങ്ങിയത്.
ഞായറാഴ്ച ബസിൽ യാത്ര ചെയ്യവേ കലൈശെൽവിയുടെ എടിഎം കാർഡ് മോഷണം പോയിരുന്നു. സ്റ്റോപ്പിൽ ഇറങ്ങി പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് കാർഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. അതേസമയം, ഇതേ സമയം എടിഎമ്മിൽ നിന്ന് 84000 രൂപ പിൻവലിച്ചെന്ന മൊബൈൽ സന്ദേശം ഫോണിലെത്തി.
സമീപത്തെ എടിഎമ്മിൽ നിന്നാണ് പണം എടുത്തതെന്ന് കലൈശെൽവി മനസിലാക്കിയപ്പോളേക്കും യുവതികൾ പണവുമായി ഇറങ്ങിയിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ യുവതികളെ തടഞ്ഞു വെച്ച് പോലീസിൽ വിവരമറിയിച്ചു.
പോലീസ് എത്തി അന്വേഷണം നടത്തി ഇവരിൽ നിന്ന് പണം കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഭർത്താവിന് ചെലവിന് നൽകാനാണ് തങ്ങൾ മോഷണം നടത്തിയത് എന്ന് സ്ത്രീകൾ പറഞ്ഞു.