തലസ്ഥാനമായ ഇസ്ലാമാബാദിലാണ് സംഭവം. കടുവ തെരുവിലിറങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി, എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടുവയെ പിടികൂടാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും പേടിച്ചരണ്ട കടുവ അപരിചിതർ വളഞ്ഞതിനെത്തുടർന്ന് നിർത്താതെ അലറുകയായിരുന്നുവെന്ന് ഇസ്ലാമാബാദ് വൈൽഡ് ലൈഫ് മാനേജ്‌മെന്റ് ബോർഡ് ഡയറക്ടർ താരിഖ് ബംഗഷ് പറഞ്ഞു.
സംഭവത്തിൽ നാല് പേർക്ക് നിസാര പരിക്കേറ്റതൊഴിച്ചാൽ വലിയ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ കടുവയെ പിടികൂടാൻ ആറു മണിക്കൂർ പരിശ്രമിച്ചു. മയക്കുവെടി വെച്ച ശേഷമാണ് പിടികൂടിയത്.
പിടികൂടിയ കടുവയെ നഗരത്തിലെ പഴയ മൃഗശാലയിലേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ട്.
നിരോധനം മറികടന്ന് ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും പല പ്രദേശങ്ങളിലും പുള്ളിപ്പുലികളെയും മറ്റ് വന്യമൃഗങ്ങളെയും അനധികൃതമായി വീടുകളിൽ വളർത്തുന്നുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ തെരുവിലിറങ്ങിയ പുലിയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
Apparently there was a leopard on the loose in DHA Islamabad today... pic.twitter.com/x1y6SGEzVI
— اسریٰ (@freakonomist5) February 16, 2023