തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും ഉത്തമമാണ് ജീരകവെള്ളം. ജീരകം രാത്രി മുഴുവൻ കുതിർത്ത് രാവിലെ വെള്ളത്തിൽ കഴിക്കുന്നത് വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ ജീര വെള്ളം നൽകുന്നു. ഡികെയുടെ 'ഹീലിംഗ് ഫുഡ്സ്' എന്ന പുസ്തകത്തിൽ പറയുന്നത് ജീരകത്തിൽ ആന്റി-ഇൻഫ്ലമേറ്ററി ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് കൂടിയാണ് എന്നാണ്.
ദഹനപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ജീരകവെള്ളത്തിന് കഴിയും. ഇത് വയറുവേദന, മലബന്ധം അല്ലെങ്കിൽ ഓക്കാനം എന്നിവ തടയുന്നു. ജീരകത്തിലെ തൈമോൾ എന്ന സംയുക്തത്തിന് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും അതുവഴി ദഹനം വർദ്ധിപ്പിക്കാനും കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നു. സുഗമമായ ദഹനം വയറുവേദനയെ അകറ്റി നിർത്താനും ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ജീരകം ഒരു എനർജി ബൂസ്റ്റർ എന്നറിയപ്പെടുന്നു, ഇത് ഉപാപചയം വർദ്ധിപ്പിക്കാൻ സഹായിക്കും. അതിനാൽ, കലോറി എരിക്കുന്ന പ്രക്രിയ വേഗത്തിലാക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ജീര വെള്ളം ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. ജീരകവെള്ളത്തിൽ കലോറി കുറവാണ്. ഒരു ടീസ്പൂൺ ജീരകത്തിൽ ഏഴ് മുതൽ എട്ട് വരെ കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
ജീരകവെള്ളത്തിൽ തൈമോക്വിനോൺ എന്ന ശക്തമായ രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ വീക്കത്തിൽ നിന്ന് സംരക്ഷിക്കുകയും കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ജീരക വെള്ളത്തിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ കോളിക്, വയറുവേദന പോലുള്ള മറ്റ് അവസ്ഥകളുമായി ബന്ധപ്പെട്ട വേദന കുറയ്ക്കാനും സഹായിക്കുന്നു.
Tag:- Health benefits of jeera water | Weight loss programs | Weight loss foods and diet.
| Diet plan for weight loss | Fastest ways to lose weight | Weight loss smoothies | Losing belly fat | Best way to lose weight | Weight loss tips and tricks.