തൈക്കാട് ഈശ്വര വിലാസം റസിഡന്റ്‌സ് അസോസിയേഷന്റെ 392-ാം നമ്പർ വീട് പ്രതിമാസം 85,000 രൂപ വാടകയ്ക്ക് കണ്ടെത്തിയതായി പൊതുഭരണ വകുപ്പ് അറിയിച്ചു.
വിനോദസഞ്ചാരവകുപ്പാണ് വാടക നല്‍കുക. മന്ത്രിയുടെ താമസത്തിനായി വീട് അറ്റകുറ്റപ്പണി നടത്തും. വഞ്ചിയൂര്‍ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.