ചെന്നൈ: ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു, 78 വയസ്സായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടി.
മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങി ഇരുപത് ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ജനിച്ചു.
കലൈവാണി എന്നാണ് മാതാപിതാക്കള്‍ ഇട്ട പേര്. ഹിന്ദി സിനിമകളിൽ പാടാൻ തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് ചേർത്തു വാണി ജയറാം എന്നാക്കി. ഒരു ഗായിക എന്ന നിലയിലുള്ള വാണിയുടെ വളർച്ചയ്ക്ക് അവരുടെ സിത്താര്‍ വിദഗ്ദ്ധനായ ഭർത്താവ് ജയരാമൻ വലിയ പിന്തുണ നൽകി.