പാമ്പുമായി ബന്ധപ്പെട്ട രസകരമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോൾ ട്രക്കിന് പിന്നാലെ ഓടുന്ന രാജ വെമ്പാലയുടെ വീഡിയോ വൈറലാകുകയാണ്.
ദി റിയൽ ടാർസൻ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റോഡിലൂടെ കടന്നുപോയ വാഹനത്തിന് പിന്നാലെയായിരുന്നു രാജവെമ്പാലയുടെ ഓട്ടം. സമീപത്തെ വനമേഖലയിൽ നിന്ന് റോഡിലേക്ക് ഓടിക്കൊണ്ടാണ് രാജവെമ്പാല ട്രക്കിനെ പിന്തുടരുന്നത്. എണ്ണപ്പനകൾ നിറഞ്ഞ പറമ്പിനുള്ളിൽ നിന്നാണ് രാജവെമ്പാല വന്നത്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പുകളാണ് രാജവെമ്പാലകൾ. തെക്കുകിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും വനങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.വീഡിയോ കാണാം