രാജസ്ഥാനിലെ ബാർമറിൽ നിന്നാണ് ഈ വൈറലായ വീഡിയോ. ദൃശ്യങ്ങളിൽ ഒരു പെൺകുട്ടി ചില ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് കാണാം. തനിക്ക് നേരെ വരുന്ന എല്ലാ പന്തുകളും ആരെയും കൊതിപ്പിക്കുന്ന തരത്തിലാണ് പെൺകുട്ടിയുടെ ബാറ്റിംഗ്.
നിരവധി പേരാണ് പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ഈ വീഡിയോ ട്വീറ്റ് ചെയ്തു.
'അവിശ്വസനീയമായ ഷോട്ടുകൾ! അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി, “ബാർമറിൽ നിന്നുള്ള ഈ പെൺകുട്ടി അനായാസം പന്ത് ഗ്രൗണ്ടിന് കുറുകെ അടിക്കുന്നത് നോക്കൂ. പെൺകുട്ടിയുടെ ബാറ്റിംഗ് ശൈലി സൂര്യകുമാർ യാദവിന്റേതിന് സമാനമാണെന്നാണ് വീഡിയോ കണ്ട ചിലരുടെ അഭിപ്രായം.
Kal hi toh auction hua.. aur aaj match bhi shuru? Kya baat hai. Really enjoyed your batting. 🏏👧🏼#CricketTwitter #WPL @wplt20
(Via Whatsapp) pic.twitter.com/pxWcj1I6t6