രാജവെമ്പാലകൾ മറ്റ് പാമ്പുകളെ ഭക്ഷിക്കാറുണ്ടെങ്കിലും അവ പെരുമ്പാമ്പുകളെ ഭക്ഷണമാക്കുന്നത് അപൂർവമാണ്.
എന്നാൽ ഇപ്പോൾ ഒരു പെരുമ്പാമ്പിനെ മൊത്തമായും അകത്താക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. The RealTarzan എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ അപൂർവ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്.
പാമ്പിനെ ഞെരിച്ച് കൊല്ലുന്നതും തുടർന്ന് അകത്താക്കുന്നതും വീഡിയോയിൽ കാണാം. റെറ്റിക്യുലേറ്റഡ് പൈത്തൺ കുടുംബത്തിൽപ്പെട്ട പെരുമ്പാമ്പിനെയാണ് രാജവെമ്പാല ഭക്ഷിച്ചത്. ഇരുപതടി വരെ നീളത്തിൽ വളരുന്ന റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പ് ഏത് പരിതസ്ഥിതിയായും വേഗത്തിൽ പൊരുത്തപ്പെടുന്നു.
മറ്റ് പെരുമ്പാമ്പുകളെപ്പോലെ വിഷമില്ലാത്ത ഇനമാണെങ്കിലും ഇരയെ കടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ഇതിന് കഴിയും. എന്നാൽ രാജവെമ്പാലയുടെ പ്രധാന ഭക്ഷണം പാമ്പുകളാണ്. മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളെ ഭക്ഷിക്കുന്നുണ്ടെങ്കിലും പ്രധാന ഇര ചേരയാണ്. തരം കിട്ടിയാൽ മറ്റ് രാജവെമ്പാലകളെയും ഭക്ഷിക്കും. ഭക്ഷ്യലഭ്യത കുറഞ്ഞതാണ് ഇവർ നാട്ടിലേക്ക് ഇറങ്ങാൻ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.