വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വിവിധ തരം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. അതിൽ പലപ്പോഴും സിംഹങ്ങളും കടുവകളും ആനകളും മുതലകളും ഉണ്ട്.
ചില വീഡിയോകൾ തികച്ചും അതിശയകരമാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മുതലയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഇത്. മുതലയുടെ വായിൽ ഇരയുണ്ട്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഒരു പൂച്ച അവിടെ വരുന്നത് കാണാം. പിന്നീട് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും.
ഈ വൈറലായ വീഡിയോയിൽ, ഒരു പൂച്ച ഭയമില്ലാതെ ഒരു മുതലയുടെ വായിൽ കയറി ഇരയെ വായിൽ നിന്ന് തട്ടി എടുക്കുന്നത് നിങ്ങൾക്ക് കാണാം.
മുതലയ്ക്ക് സംഭവം മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു, അപ്പോഴേക്കും പൂച്ച ഇരയുമായി കടന്നു. പൂച്ച അടുത്തേക്ക് വരുന്നത് മുതല കണ്ടില്ല. അല്ലെങ്കിൽ ഇരയോടൊപ്പം മുതല പൂച്ചയെയും വിഴുങ്ങിയേനെ. വീഡിയോ ശരിക്കും വൈറലാകുകയാണ്. വീഡിയോ കണ്ടാൽ പൂച്ചയുടെ ധൈര്യം കണ്ടാൽ നമ്മൾ ഞെട്ടും വീഡിയോ കാണൂ…