Click to learn more 👇

'കൂട്ടിനൊരാള്‍ കൂടെ ഉണ്ടെങ്കില്‍ പിന്നെ എന്തിന് പേടിക്കണം': വൈറലായി വൃദ്ധ ദമ്പതികളുടെ വീഡിയോ


പ്രചോദനം നൽകുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പക്ഷേ അബദ്ധത്തിൽ കൺമുന്നിൽ കാണുന്ന ചില കാര്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ കഴിയുന്നത് വലിയ കാര്യമാണ്.  

കഴിഞ്ഞ ദിവസം നടന്ന അത്തരത്തിലുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.  പ്രായമായിട്ടും കരുതലിനും സ്നേഹത്തിനും ഒരു കുറവുമില്ലെന്ന് ഒരു വൃദ്ധ ദമ്പതികൾ ചൂണ്ടിക്കാട്ടുന്നു. ഒരു ചടങ്ങിനിടെ ഒരു വിരുന്നു നടക്കുന്നു. പ്രായമായ സ്ത്രീ ഭക്ഷണമെടുത്ത് തന്റെ പങ്കാളിയുടെ വായില്‍ വച്ച് കൊടുക്കുകയാണ്. അദ്ദേഹത്തിന് സ്വയം ഭക്ഷണം കഴിക്കാന്‍ കഴിയില്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

രണ്ടും പേരും ഒരു ഇലയിൽ നിന്നാണ് കഴിക്കുന്നത്.  ഈ വീഡിയോ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ളതാണ്. എന്നാൽ, രണ്ടാഴ്ചയ്ക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

  പലരും പ്രായമായ മാതാപിതാക്കളെ വീട്ടിൽ ഇരുത്തി ആഘോഷങ്ങളിൽ പങ്കുചേരുന്നു.  എന്നാൽ ഇത് നല്ല മാതൃകയാണെന്ന് പല കമന്റുകളും പറയുന്നു. വാര്‍ധ്യകാലത്ത് അസുഖങ്ങള്‍ വന്ന് അവശനിലയില്‍ ആകുമ്പോള്‍ ഇതുപോലെ കരുതലുള്ള ഒരാള്‍ കൂടെ ഉണ്ടെങ്കില്‍ പേടിക്കാനൊന്നുമില്ലെന്ന് കാട്ടിത്തരുകയാണ് ഈ ദമ്പതികള്‍.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.