Click to learn more 👇

'ധൈര്യം 'അപാരം'; മുതലക്കു‍ഞ്ഞിനെ പുറത്തിട്ടു നടക്കുന്ന ആൺകുട്ടി,വീഡിയോ കാണാം


മുതലയും പാമ്പും എന്ന് കേൾക്കുമ്പോൾ മനസ്സ് നിറയെ പേടിയാണ്. എന്നാൽ ഈ വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഒന്ന് ഞെട്ടും.  

അത്തരത്തിലുള്ള ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.  ഒരു കൊച്ചുകുട്ടി മുതലക്കുഞ്ഞിനെ പുറത്ത് ചുമന്ന് നടക്കുന്ന ദൃശ്യമാണിത്.  ഇരുവശത്തും നിൽക്കുന്നവരെ അവഗണിച്ച് വളരെ നിസ്സാരമായാണ് കുട്ടി മുതലയെ ചുമന്ന്പോകുന്നത്.

വീഡിയോയിൽ, സമീപത്തുള്ളവർ ആശ്ചര്യത്തോടെ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുന്നത് കാണാം.  മുതലയെന്ന വാക്ക് കേട്ടാൽ പേടിച്ചരണ്ടിരുന്നവർ കുട്ടിയുടെ ധൈര്യം കണ്ട് അമ്പരന്നിരിക്കുകയാണ്.  

കുട്ടിയെ ആക്രമിക്കാനോ ഉപദ്രവിക്കാനോ ശ്രമിക്കാതെ ശാന്തമായ വളർത്തുമൃഗത്തിന്റെ പെരുമാറ്റമായിരുന്നു മുതലയുടെത്.  

കുട്ടിയുടെ വീഡിയോയ്ക്ക് താഴെയുള്ള പ്രതികരണങ്ങൾ നിരവധിയാണ്. ഫണ്ണി വീഡിയോസ് എന്ന ട്വിറ്റർ പേജിൽ ഷെയർ ചെയ്ത വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ കാണാം 


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.