അസാധാരണ വലിപ്പമുള്ള മൂന്ന് പെരുമ്പാമ്പുകൾ വീടിന്റെ മേൽക്കൂര തകർത്ത് പുറത്തേക്ക് വന്നു. മലേഷ്യയിലാണ് സംഭവം. രാത്രിയിൽ വീടിന്റെ മേൽക്കൂരയിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് തുടങ്ങിയതോടെ വീട്ടുകാർ അത്യാഹിത വിഭാഗത്തിൽ വിവരമറിയിക്കുകയായിരുന്നു.ഇവരെത്തി പരിശോധിച്ചപ്പോൾ മേൽക്കൂരയിൽ പാമ്പുകളെ കണ്ടെത്തി.
ആദ്യം സീലിംഗിന്റെ വിടവിലൂടെ പാമ്പിന്റെ വാൽ മാത്രമേ പുറത്തേക്ക് തൂങ്ങി നിന്നിരുന്നുള്ളൂ. പാമ്പിനെ പിടിക്കാൻ കെണി വലിച്ചപ്പോൾ സീലിങ് തകർന്നു. മൂന്ന് കൂറ്റൻ പെരുമ്പാമ്പുകൾ മേൽക്കൂരയിൽ തൂങ്ങിക്കിടന്നു.
പെരുമ്പാമ്പിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ പുറത്ത് വന്ന കൂറ്റൻ പെരുമ്പാമ്പുകളെ കണ്ട് അവിടെയുണ്ടായിരുന്നവർ ഉറക്കെ നിലവിളിച്ചു. തകർന്ന മേൽക്കൂരയിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന പാമ്പുകൾ വീണ്ടും മുകളിലേക്ക് കയറി ഒളിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ.
ഒളിക്കാൻ ശ്രമിച്ച പാമ്പിനെ ഉടൻ വാലിൽ പിടിച്ച് താഴെയിറക്കി. മൂന്ന് പെരുമ്പാമ്പുകളെയും അവിടെ നിന്ന് സുരക്ഷിതമായി നീക്കം ചെയ്ത ശേഷമാണ് ഇവർ മടങ്ങിയത്. ദിവസങ്ങളോളം പാമ്പുകൾ ഈ മേൽക്കൂരയിൽ താമസിച്ചിരുന്നു. അതുകൊണ്ടാവാം രാത്രിയിൽ പതിവില്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നത്.
പാമ്പുകളെ പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ജനശ്രദ്ധ നേടിയിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.
Snake was stuck in the ceiling and then this happened 😳👀 pic.twitter.com/RdfhWOlxki