Click to learn more 👇

വരന്‍റെ അമ്മാവന് കറി കിട്ടിയില്ല; വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്- വീഡിയോ


അടുത്ത കാലത്തായി പലയിടത്തും വിവാഹ പന്തലിലെ കൂട്ടക്കല്ല് നമ്മൾ കണ്ടിട്ടുണ്ട്.  നിസാര കാര്യങ്ങളുടെ പേരിലാണ് ഇത്തരം വഴക്കുകൾ കൂടുതലും എന്നതും കൗതുകകരമാണ്. സമാനമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഉത്തർപ്രദേശിലാണ് സംഭവം. വിവാഹദിവസം ഭക്ഷണം വിളമ്പിയപ്പോൾ വരന്റെ അമ്മാവന് കറി ലഭിക്കാത്തതിനെ തുടർന്നാണ് വഴക്ക് തുടങ്ങിയത്. വരന്റെ അമ്മാവന് പനീർ കഴിക്കാൻ കിട്ടിയില്ലെന്നാണ് പരാതിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതേച്ചൊല്ലി ആരംഭിച്ച തർക്കം പിന്നീട് ആക്രമണത്തിലും കല്ലേറിലും കലാശിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും കൂട്ടത്തല്ലിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതില്‍ പക്ഷേ പരസ്പരം അടിക്കുന്ന ആളുകളെ മാത്രമാണ് കാണുന്നത്. മറ്റൊന്നും വീഡിയോയില്‍ വ്യക്തമല്ല. അക്ഷരാര്‍ത്ഥത്തില്‍ കൂട്ട തല്ല് തന്നെയാണ് നടക്കുന്നത് ചിലരെങ്കിലും അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല.  

ഇത്തരത്തിൽ വലിയ അടി ഉണ്ടാക്കുകയും നിസാര കാര്യങ്ങൾക്ക് വഴക്കിടുകയും ചെയ്യുന്നത് നാണക്കേടാണെന്നും ഇത് രാജ്യത്തിന് തന്നെ അപമാനമാണെന്നും വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും കുറിച്ചു.  ചിലർ ഇത് വെറും തമാശയായി തള്ളിക്കളയുന്നു.  അതേസമയം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.

 വീഡിയോ കാണൂ…

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.