തിങ്കളാഴ്ച വൈകീട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയിലാണ് അപകടം. കമ്പി കയറ്റിയ ലോറി പത്തൽക്കാട് ദേശീയപാതയുടെ സ്റ്റാർട്ടിങ് പോയിന്റിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.ഇതിനു പിന്നിലേക്ക് ബൈക്ക് യാത്രികൻ ഇടിച്ചുകയറിയത്
അപകടം നടന്നയുടൻ പീച്ചി പൊലീസ് സ്ഥലത്തെത്തി പൊലീസ് വാഹനത്തിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വാഹനത്തിലോ വാഹനം നിർത്തിയ സ്ഥലത്തോ അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലായിരുന്നു, ഇരുമ്പ് കമ്പികൾ വാഹനത്തിൽ കയറ്റുമ്പോൾ അപകട മുന്നറിയിപ്പ് സംവിധാനവും ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
വാഹനത്തിന്റെ ടാര്‍പ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയില്‍ നിര്‍ത്തിയതെന്നാണ് ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം.