ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിൽ കടുവയുടെ ആക്രമണം. ബുധനാഴ്ച ഉച്ചയോടെയാണ് കടുവ കോടതി വളപ്പിൽ കയറിയത്.
കെട്ടിടത്തിൽ കയറിയ കടുവയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
കടുവ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് ഓടിക്കയറിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
കടുവയെ കണ്ട് കോടതിയിലെത്തിയവരും അഭിഭാഷകരും പരിഭ്രാന്തരായി ഓടി. അഭിഭാഷകർ ഉൾപ്പെടെ നിരവധി പേർ കോടതി മുറികളിൽ കയറി വാതിലടച്ച് രക്ഷപ്പെട്ടു.
കടുവയുടെ ആക്രമണത്തിൽ അഭിഭാഷകനും പോലീസുകാരനുമടക്കം പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
കടുവയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കൂടുതൽ പോലീസും സ്ഥലത്തെത്തി.
Tag:- Uttar Pradesh | latest news | tiger | attack |