ഒരു കൈയിൽ എത്ര പാത്രങ്ങൾ പിടിക്കാം? അതിൽ ഭക്ഷണവും വിളമ്പിയാലോ? എന്നാൽ 16 പാത്രം മസാലദോശ ഒരു കൈകൊണ്ട് എടുത്ത് ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് നൽകുന്ന വെയിറ്ററാണ് സോഷ്യൽ മീഡിയയിലെ ഇപ്പോളത്തെ താരം.
മഹീന്ദ്ര മോട്ടോഴ്‌സ് മേധാവി ആനന്ദ് മഹീന്ദ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഒളിമ്പിക്‌സിൽ പരിപാടി നടത്തിയാൽ സ്വർണം കിട്ടുമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയിൽ, ഒരാൾ ദോശ ചുടുന്നതും പ്രത്യേക പാത്രങ്ങളിലേക്ക് വിളമ്പുന്നതും കാണാം. വെയിറ്റർ പാത്രങ്ങളാക്കി 16 എണ്ണം ബാലൻസ് ചെയ്യുകയും ഡൈനേഴ്‌സ് ടേബിളിലേക്ക് കൈമാറുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. കൈ അൽപ്പം നീളമുണ്ടായിരുന്നെങ്കിൽ ഇനിയും പാത്രങ്ങൾ എടുക്കുമായിരുന്നുവെന്ന് ട്വിറ്ററിൽ ഒരാൾ കമന്റ് ചെയ്തു.
We need to get ‘Waiter Productivity’ recognised as an Olympic sport. This gentleman would be a contender for Gold in that event… pic.twitter.com/2vVw7HCe8A
Tag:- hotel waiter balances 16 plates of dosa in one hand | Viral Video