Click to learn more 👇

പൊലീസിന് പിടിക്കാന്‍ കഴിഞ്ഞില്ല, മൊബൈല്‍ കള്ളനെ യുവതി പൊക്കിയത് സിനിമാ സ്റ്റൈലില്‍


പോത്തൻകോട്: 10 ദിവസത്തിന് ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ച മോഷ്ടാവിനെ മൊബൈൽ ഫോൺ ഉടമയായ യുവതി കണ്ടുപിടിച്ച് പോലീസിൽ ഏൽപ്പിച്ചു.

മംഗലപുരത്തെ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരിയായ വെട്ടുറോഡ് സ്വദേശിനി ബഹിജയാണ് മോഷ്ടാവിനെ ധൈര്യപൂർവം പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.  കൈതമുക്ക് പാൽക്കുളങ്ങര സ്വദേശി അമീർ (44) ആണ് അറസ്റ്റിലായത്.

മംഗലപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരിയായ ബഹിജയുടെ മൊബൈൽ കടയിൽ നിന്നാണ് മോഷണം പോയത്.  മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ പോയ അമീർ 12,000 രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു. ബഹിജ അന്നുതന്നെ മംഗലപുരം പോലീസിൽ പരാതി നൽകി. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൊബൈൽ മോഷ്ടിച്ചത് അമീറാണെന്ന് യുവതി തിരിച്ചറിഞ്ഞത്. തുടർന്ന് ഈ വീഡിയോയും പ്രതി വാങ്ങിയ മരുന്നിന്റെ പേരും പ്രദേശത്തെ മറ്റ് മെഡിക്കൽ സ്റ്റോറുകളിലേക്കും കൈമാറി.

ഇന്നലെ മറ്റൊരു മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ പോയപ്പോൾ മെഡിക്കൽ സ്റ്റോർ ജീവനക്കാരി ഇയാളെ തിരിച്ചറിഞ്ഞ് ബഹിജയെ വിവരമറിയിക്കുകയായിരുന്നു.  തുടർന്ന് യുവതി മംഗലപുരം പോലീസ് സ്റ്റേഷനിലെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.  

പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു.  മോഷ്ടിച്ച ഫോൺ 3000 രൂപയ്ക്ക് ഇതര സംസ്ഥാന തൊഴിലാളിക്ക് വിറ്റതായി അമീർ പോലീസിനോട് സമ്മതിച്ചു.അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.