Click to learn more 👇

ഓണ്‍ലൈനായി വാങ്ങിയ ബ്രഡിനുള്ളില്‍ ജീവനുള്ള എലി, വീഡിയോ അടക്കം പങ്കുവച്ച്‌ യുവാവിന്റെ പോസ്റ്റ്



ഓണ്‍ലൈനായി ആഹാര സാധനങ്ങളും, പലവ്യഞ്ജനവുമെല്ലാം എത്തിയതോടെ ഷോപ്പിംഗില്‍ പുതു വിപ്ലവമാണ് കുറിക്കപ്പെട്ടത്.

എന്നാൽ നമ്മൾ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഈ പുതിയ രീതിയിൽ എവിടെ, എങ്ങനെ പാക്ക് ചെയ്തിരിക്കുന്നു എന്ന് നേരിട്ട് കാണാൻ സാധിക്കില്ല എന്നതാണ് പോരായ്മ.  ഉപഭോക്താവായ നിതിൻ അറോറ പങ്കുവെച്ച ഈ വീഡിയോയിൽ ഈ പോരായ്മ വ്യക്തമാണ്.  ഓൺലൈനിൽ വാങ്ങിയ ഒരു പാക്കറ്റ് ബ്രെഡിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തുന്ന വീഡിയോയാണ് യുവാവ് പങ്കിട്ടത്.

ബ്ലിങ്കിറ്റ് വഴി ഓൺലൈനായി വാങ്ങിയ ബ്രഡ് പാക്കറ്റിലാണ് ജീവനുള്ള എലിയെ ലഭിച്ചത്. 

തനിക്ക് ഉണ്ടായ അസുഖകരമായ അനുഭവം അദ്ദേഹം വീഡിയോയിലൂടെ കമ്പനിയെ അറിയിച്ചു.  ഈ വീഡിയോയും കുറിപ്പും ട്വീറ്റ് ചെയ്തിട്ടുണ്ട്.  ഇതോടെ, ഓൺലൈൻ ഡെലിവറികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ പങ്കിനെക്കുറിച്ചുള്ള ആശങ്കകളും ജനങ്ങൾ പങ്കുവെക്കുന്നു.

ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചുവരുന്ന കാലത്ത് പുതിയ വെല്ലുവിളികള്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്നും അനുയോജ്യമായ നടപടികള്‍ ഉണ്ടാവും എന്ന് കരുതാം.

  മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.