വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജിന്റെ പുതിയ ചിത്രം ലിയോ ഒരുങ്ങുന്നു, ലിയോയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ലിയോയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള പുതിയ ചിത്രം ലോകേഷ് കനകരാജ് പുറത്തുവിട്ടു. കാശ്മീരിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിൽ താരങ്ങളും അണിയറപ്രവർത്തകരും തീയ്ക്ക് ചുറ്റും നിന്ന് തീ കായുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. വിജയ്, ഗൗതം വാസുദേവ് മേനോൻ, മലയാളി മാത്യു തോമസ് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ലോകേഷ് പങ്കുവെച്ചത്. ചിത്രീകരണത്തിനായി നടി തൃഷ കശ്മീരിൽ നേരത്തെ എത്തിയിരുന്നു.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റേതായ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്കിൻ, മൻസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മലയാള നടൻ മാത്യുവിന്റെ ആദ്യ തമിഴ് ചിത്രമാണ് ലിയോ. കമൽഹാസൻ നായകനായ വിക്രമിന് ശേഷം ലോകേഷ് കനകരാജാണ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
#Kashmir 🧊#LEO 🔥 pic.twitter.com/YMmpg2392j
— Lokesh Kanagaraj (@Dir_Lokesh) February 10, 2023
Tag:- latest | movie | news | leo latest update