Click to learn more 👇

ബ്യൂട്ടിപാർലറിൽ പോയി, വധുവിന്റെ മുഖം വികൃതമായി; വിവാഹം വേണ്ടെന്ന് വച്ച് വരൻ


ബെംഗളൂരു: വിവാഹദിനത്തിൽ കൂടുതൽ സുന്ദരിയാകാൻ ബ്യൂട്ടീഷ്യന്റെ സഹായം തേടാത്ത പെൺകുട്ടികൾ കുറവാണ്. എന്നാൽ ഇതേ കാരണത്താൽ വിവാഹം മുടങ്ങിയാലോ!  അത്തരത്തിലൊരു സംഭവമാണ് കർണാടകയിൽ നിന്ന് പുറത്ത് വരുന്നത്. വധു ബ്യൂട്ടിപാർലറിൽ പോയതിന്റെ പേരിൽ വരൻ കല്യാണം വേണ്ടെന്നു വച്ചെന്നാണ് വാർത്ത.  ബ്യൂട്ടീഷന്റെ അശ്രദ്ധമൂലം വധുവിന്റെ മുഖം വികൃതമായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. കൂടുതൽ സുന്ദരിയാവാൻ ബ്യൂട്ടിപാർലറിൽ പോയ യുവതിയുടെ മുഖം കറുത്തു എന്നാണ് വാർത്ത. ഇതുകണ്ട് വരൻ വിവാഹത്തിൽ നിന്ന് വിട്ടുനിന്നു. പുതിയ മേക്കപ്പ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.