ബിന്ദുസര്‍ ഷെലാര്‍ (40), മഹേഷ് റാവത്ത് (24), യോഗേഷ് ഖൗലെ (28), പൂനെ സ്വദേശികളായ അഖ്‌സെ ഖഡ്‌സെ (27), അമിത് തവാര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ടെക് കമ്പനിയുടെ ഡയറക്ടർമാരാണ് എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പിനിരയാകുന്നതിന് മുമ്പ് യുവതി രണ്ട് ജോബ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്തിരുന്നു. അതിന് ശേഷം ഒരു വ്യക്തിയിൽ നിന്ന് യുവതിക്ക് വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്ത് സ്‌ക്രീൻഷോട്ട് എടുത്ത് വാട്‌സ്ആപ്പ് നമ്പറിൽ അയച്ച് പണം സമ്പാദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു സന്ദേശം. പ്രതികളിലൊരാൾ വീഡിയോ ലിങ്ക് അയച്ച് നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.
പിന്നീട് യുവതിയുടെ അക്കൗണ്ടിലേക്ക് 750 രൂപ നിക്ഷേപിച്ചു. യുവതിക്കായി ഒരു വെർച്വൽ വാലറ്റും സൃഷ്ടിച്ചു. ചെയ്യുന്ന ജോലിക്കനുസരിച്ച് പണം സമ്പാദിക്കുന്നതായും അവർ കാണിച്ചു. യുവതിക്ക് വേണ്ടി ഉണ്ടാക്കിയ വെർച്വൽ വാലറ്റ് പരിശോധിച്ചപ്പോൾ മൂന്ന് ലക്ഷം രൂപയുണ്ടായിരുന്നു ബാലൻസ്. എന്നാൽ ആ തുക തങ്ങളുടെ ബിസിനസിൽ നിക്ഷേപിക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. കൂടാതെ പലതവണ പണം ചോദിച്ചു. 11.43 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് നിക്ഷേപവും ലാഭവും പിൻവലിക്കാൻ യുവതി സംഘത്തോട് ആവശ്യപ്പെട്ടു.
എന്നാല്‍ തട്ടിപ്പുസംഘം വാലറ്റ് ലോക്ക് ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.