Click to learn more 👇

നടന്‍ ബാല ‍ഗുരുതരാവസ്ഥയില്‍; കരള്‍, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍


കൊച്ചി: നടൻ ബാല ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ. കരൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കാണ് ചികിത്സ തേടിയതെന്നാണ് സൂചന.

ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാന്‍ പ്രയാസം നേരിട്ടിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നെന്നാണ് വിവരം.

നിലവില്‍ ബാല ഐസിയുവിലാണെന്നാണ് അറിയുന്നത്.

കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ച മുമ്പ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.  ഏറെ നാളായി സിനിമയിൽ നിന്ന് വിട്ടുനിന്ന ബാല അടുത്തിടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.  സോഷ്യൽ മീഡിയയിലും സജീവമാണ്. ഭാര്യ എലിസബത്തുമായുള്ള വിശേഷങ്ങളും ബാല സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

സാമൂഹിക സേവന രംഗത്ത് എന്നും നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ബാല. നടി മോളി കണ്ണമാലി ഉൾപ്പെടെ നിരവധി പേർക്ക് ചികിത്സ ഉൾപ്പെടെയുള്ള ചികിത്സാ സഹായങ്ങൾക്കായി ബാല നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാലയുടെ ഫേസ്ബുക്ക് പേജിൽ മോളി കണ്ണമാലിയുടെയും ബാലയുടെയും വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.