Click to learn more 👇

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വിറ്റ് ഒരു കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങി; ഐശ്വര്യ രജനീകാന്തിന്റെ ജോലിക്കാരിയുടെ വെളിപ്പെടുത്തല്‍


കഴിഞ്ഞ ദിവസമാണ് സൗന്ദര്യ രജനീകാന്തിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വേലക്കാരിയായ ഈശ്വരിയും ഭര്‍ത്താവും പൊലീസ് പിടിയിലാകുന്നത്.

ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും കാണാതായെന്നായിരുന്നു ഐശ്വര്യ രജനീകാന്തിന്റെ പരാതി.

വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും സംവിധായികയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈശ്വരിയും ഭര്‍ത്താവും പൊലീസ് പിടിയിലാകുന്നത്. ഇവരുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്നും പല സമയങ്ങളിലായി വലിയ തുകകളുടെ ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തി.

2019 മുതല്‍ ഐശ്വര്യ രജനീകാന്തിന്റെ ആഭരണങ്ങള്‍ കുറേശ്ശയായി മോഷ്ടിച്ചുവരികയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഈശ്വരി സമ്മതിച്ചത്. അറുപതോളം പവനാണ് ഇക്കാലയളവനുള്ളില്‍ നഷ്ടമായത്. 2019 ലാണ് താന്‍ ആഭരണങ്ങള്‍ അവസാനമായി കണ്ടതെന്നും അതിനു ശേഷം ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഐശ്വര്യയുടെ പരാതിയിലും വ്യക്തമാക്കിയിരുന്നു.

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം കൊണ്ട് വീട് വാങ്ങിയതായും ഈശ്വരി വെളിപ്പെടുത്തിയതായാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കോടിയുടെ വീടാണ് ഷൊളിങ്കനല്ലൂരില്‍ വാങ്ങിയതെന്നാണ് ഈശ്വരിയുടെ മൊഴി. ഈ വീട് പണയപ്പെടുത്തി ബാങ്കില്‍ നിന്ന് ലോണെടുത്തു. സംശയം തോന്നാതിരിക്കാന്‍ രണ്ട് വര്‍ഷം കൊണ്ട് ലോണ്‍ മുഴുവന്‍ തിരിച്ചടച്ചു.

ഈശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൈലാപൂരിലെ ജ്വല്ലറി ഷോപ്പിലും പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും ഐശ്വര്യയുടെ സ്വര്‍ണ-വജ്രാഭരണങ്ങളുടെ നൂറ് പീസുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐശ്വര്യയുടെ വീട്ടിലെ ഡ്രൈവറായ വെങ്കിടേഷിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണത്തിന് വെങ്കിടേഷും സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.