Click to learn more 👇

വൈറലായി ജയറാമിന്റെ വിളവെടുപ്പ് വിഡിയോ; തലയില്‍ കെട്ടുംകെട്ടി തനി നാടന്‍ ലുക്കിൽ ജയറാം; വീഡിയോ കാണാം


ഒരു നടന്‍ എന്നതിലുപരി മിമിക്രി ആര്‍ട്ടിസ്റ്റ്, ചെണ്ട കലാകാരന്‍, ആന പ്രേമി എന്നിങ്ങനെയും ജയറാം നമ്മള്‍ക്കിടയില്‍ സജീവമാണ്.

ഇപ്പോഴിതാ താന്‍ നല്ലൊരു കര്‍ഷകന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ജയറാം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്‌ത ഒരു വിഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്.

തലയില്‍ തോര്‍ത്ത് മുണ്ട് കെട്ടി തന്റെ വീട്ടുവളപ്പിലെ തോട്ടത്തില്‍ നിന്നും താരം പച്ചക്കറികള്‍ ശേഖരിക്കുന്നതാണ് വിഡിയോയില്‍. വെള്ളരി, മത്തന്‍, കത്തിരിക്ക, തക്കാളി, വഴുതനങ്ങ തുടങ്ങി നിരവധി പച്ചക്കറികള്‍ അദ്ദേഹം വിളവെടുക്കുന്നുണ്ട്. മനസിനരക്കരെ എന്ന സിനിമയിലെ 'മറക്കുടയാല്‍ മുഖം മറയ്‌ക്കും' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ചെയ്‌തിരിക്കുന്നത്.

ഇതിനോടകം നിരവധി ആളുകളാണ് വിഡിയോ കണ്ടത്. താരത്തെ പ്രശംസിച്ച്‌ നിരവധി പേര്‍ കമന്റും ചെയ്‌തു. 'ആക്ടര്‍ , മിമിക്രി ആര്ടിസ്റ്റ്, ആനപ്രേമി, ചെണ്ടക്കാരന്‍, കര്‍ഷകന്‍, ഗായകന്‍.. എന്നിങ്ങനെ തുടരുന്നു ജയരാമേട്ടന്റെ ജീവിതം, പാട്ടു കേട്ടപ്പോ തന്നെ ആ പാട്ടിലെ സീനുകളോക്കെ മനസ്സില്‍ തെളിഞ്ഞു, എവര്‍ഗ്രീന്‍ ഐറ്റംസ് ആണ് അതൊക്കെ', എന്നിങ്ങനെയാണ് വിഡിയോയ്‌ക്ക് താഴെ വന്ന കമന്റുകള്‍.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.