Click to learn more 👇

ഗാലറിയിൽ മെസ്സി വിളി, തോല്‍വി; രോഷത്തില്‍ വെള്ളക്കുപ്പി ചവിട്ടി റൊണാൾഡോ- വിഡിയോ


റിയാദ്: സൗദി പ്രോ ലീഗിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ ക്ലബ്ബിന് തോൽവി.  ചിരവൈരികളായ അൽ ഇത്തിഹാദാണ് ടീമിനെ പരാജയപ്പെടുത്തിയത്.

  എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ വിജയം.

80-ാം മിനിറ്റിൽ റൊമാരീഞ്ഞോ അൽ ഇത്തിഹാദിന് വേണ്ടി വലകുലുക്കി. ഈ തോൽവിയോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം അൽ നാസറിന് നഷ്ടമായി. അൽ നാസറിനെ പിന്തള്ളിയാണ് അൽ ഇത്തിഹാദ് ഒന്നാം സ്ഥാനം നേടിയത്. 20 മത്സരങ്ങളിൽ നിന്ന് 47 പോയിന്റാണ് ടീമിനുള്ളത്.  രണ്ടാം സ്ഥാനത്തുള്ള അൽ നാസറിന് 20 മത്സരങ്ങളിൽ നിന്ന് 46 പോയിന്റാണുള്ളത്.

തോൽവിക്ക് പിന്നാലെ അരിശംപൂണ്ട് പുറത്തേക്ക് പോകുന്ന റൊണാൾഡോയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.  

മത്സരം തോറ്റതിന് പിന്നാലെ രോഷാകുലരായ ആരാധകർ ഗ്രൗണ്ട് വിടുന്നതിന് മുമ്പ് ‘മെസ്സി... മെസ്സി’ എന്ന് വിളിച്ച് താരത്തെ ചൊടിപ്പിച്ചു.

ഇതുകേട്ട റൊണാള്‍ഡോ ഗ്രൗണ്ടിലുണ്ടായിരുന്ന കുപ്പി ദേഷ്യത്താല്‍ തട്ടിത്തെറിപ്പിച്ചുകൊണ്ട് നടന്നുപോയി. ഈ രംഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അഭയാണ് അടുത്ത മത്സരത്തിൽ അൽ നാസറിന്റെ എതിരാളികൾ.  മാർച്ച് 18നാണ് മത്സരം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.